തരൂരിന്റെ വിലക്കിന് പിന്നിൽ ഗൂഢാലോചന:കെ മുരളീധരൻ

ശശി തരൂരിന്‍റെ മലബാര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടത്തിയതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു. ആരൊക്കെയാണ് അതിന് പിന്നിലെന്ന് അറിയാം. ഡിസിസി പ്രസഡണ്ട് എല്ലാം പറഞ്ഞിട്ടുണ്ട്.ഷാഫി പറമ്പില്‍ നിരപരാധിയാണ് .

ഔദ്യോഗിമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടികള്‍ക്ക് തടയിട്ടതിന്‍റ ഉദ്ദേശം മറ്റ് ചിലതാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മാധ്യമങ്ങൾ തരൂരിനെ അവതരിപ്പിച്ചു. ഇത്തരം മോഹങ്ങൾ ഉള്ളിലുള്ളവരാണ് ഇതിന് പിന്നിൽ എന്ന് കരുതുന്നതിൽ തെറ്റില്ലെന്നും മുരളീധരൻ പറഞ്ഞു.

അതെ സമയം അപ്രഖ്യാപിത വിലക്കിനിടയിലും ശശി തരൂരിന്റെ മലബാർ സന്ദർശനം തുടരുകയാണ് . ഇപ്പോൾ കണ്ണൂരിലുള്ള തരൂർ നാളെയാണ് പാണക്കാട്ട് തറവാട്ടിൽ സന്ദർശനം നടത്തുക . ഇവിടെ വച്ച് മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ചയുണ്ടാകും.

Top