തെരഞ്ഞെടുപ്പിനു മുന്‍പ് ജനരോഷം തണുപ്പിക്കാന്‍ കേന്ദ്രം, ഇന്ധനവില കുറയ്ക്കുന്നതില്‍ ചര്‍ച്ച

ന്യൂഡല്‍ഹി: കുതിച്ചുയരുന്ന ഇന്ധനവില കുറയ്ക്കാനായി കേന്ദ്രം ധനകാര്യ മന്ത്രാലയവുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. ഇന്ധന വില റെക്കോര്‍ഡ് ഉയരത്തില്‍ തുടരുന്നു സാഹചര്യത്തിലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് നികുതി കുറയ്ക്കുന്നതിലെ ചര്‍ച്ചയാണ് നടക്കുന്നത്.

എണ്ണവില കുറയ്ക്കുന്നത് സംബന്ധിച്ച് സൗദി അറേബ്യ റഷ്യ തുടങ്ങിയ എണ്ണയുല്‍പാദക രാജ്യങ്ങളുമായി കേന്ദ്രം ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ പെട്രോളിയം ഉല്‍പന്നങ്ങളെ ചരക്ക് സേവന നികുതി (ജിഎസ്ടി) പരിധിയില്‍ കൊണ്ടുവരുന്നതില്‍ അഭിപ്രായ സമന്വയമില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കുന്നു.

ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇപ്പോള്‍ 105.84 രൂപയും ഡീസലിന് ലിറ്ററിന് 94.57 രൂപയുമാണ്. ജെറ്റ് ഇന്ധനം എയര്‍ലൈനുകള്‍ക്ക് വില്‍ക്കുന്ന വിലയേക്കാള്‍ നിലവില്‍ 33 ശതമാനം അധികമാണ് പെട്രോളിന്. അടുത്ത വര്‍ഷം യു.പി അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജനരോഷം തണുപ്പിക്കാന്‍ കേന്ദ്രം പുതിയ നീക്കം തുടങ്ങിയതെന്നാണ് സൂചന.

Top