ബംഗളൂരു:അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി പൊലീസ് സ്റ്റേഷനിലെത്തിച്ച് യുവതി. നിരന്തരമായ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് മകള്‍ മൊഴി നല്‍കി. ഫിസിയോതെറാപ്പിസ്റ്റായ 39 കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രതി ബെംഗളൂരു മൈക്കോ ലേഔട്ട് ഏരിയയിലെ ഫ്ളാറ്റിലാണ് താമസിച്ചിരുന്നത്. അമ്മയുമായുള്ള നിരന്തരമായ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് യുവതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതി വിവാഹിതയാണെന്നും കുറ്റകൃത്യം നടക്കുമ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
ഉറക്കഗുളിക നല്‍കിയ ശേഷം അമ്മയെ കൊലപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്. യുവതിയുടെ അമ്മായിയമ്മ വീട്ടിലുണ്ടായിരുന്നെങ്കിലും കൊലപാതക വിവരം അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.