മുംബെ:ഭവന മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍, ആവശ്യകതയിലും വിതരണത്തിലും അനുകൂല പ്രതിഫലനങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. ജൂണിലവസാനിച്ച പാദത്തില്‍ പുതിയ വീടുകളുടെ നിര്‍മാണത്തില്‍ 41 ശതമാനത്തിന്റെ കുതിച്ച് ചാട്ടത്തിനാണ് രാജ്യത്തെ പ്രധാന ഏഴ് നഗരങ്ങള്‍ സാക്ഷ്യം വഹിച്ചത്. 40 ലക്ഷത്തില്‍ താഴെയുള്ള താങ്ങാവുന്ന ഭവന വിഭാഗത്തില്‍ വന്‍തോതിലുള്ള കൈമാറ്റങ്ങള്‍ സാധ്യമായതായി പ്രമുഖ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റായ അനാറോക്ക് പുറത്ത് വിട്ട ഡാറ്റ വ്യക്തമാക്കുന്നു.
2017-2018 സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ മാസത്തിലവസാനിച്ച ആദ്യപാദത്തില്‍ താങ്ങാവുന്ന ഭവന വിഭാഗത്തിലെ വിതരണത്തില്‍ 100 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് എല്ലാ വിഭാഗങ്ങളിലേയും ഭവന വില്‍പ്പന മൂന്ന് ശതമാനം ഉയര്‍ന്നു.60,800 വീടുകളാണ് ഇക്കാലയളവില്‍ വിറ്റഴിച്ചത്. പോയ വര്‍ഷത്തെ രണ്ടാംപാദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ഷം സമാന കാലയളവിലെ ഭവന വില്‍പ്പനയില്‍ 32 ശതമാനത്തിന്റെ വര്‍ധനവാണ് ബംഗളുരൂ നഗരത്തില്‍ കാണാന്‍ സാധിക്കുന്നതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
വില്‍പ്പന താരതമ്യേന മന്ദഗതിയില്‍ ആണെങ്കിലും റ്റെ, ജി എസ്ടി പോലുള്ള നയപരിഷ്കാരങ്ങളുടെ ഗുണകരമായ പ്രതിഫലനം സാധ്യമായി തുടങ്ങിയിട്ടുണ്ടെന്ന് അനാറോക്ക് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റിന്റെ ചെയര്മാന് അനുജ് പുരി അഭിപ്രായപ്പെട്ടു.പുതിയതായി പണിത വീടുകളുടെവിതരണത്തിലും ഭവന വില്‍പ്പനയുടെ എണ്ണത്തിലും ഉണ്ടാകുന്ന കാര്യമായ വര്‍ധനവിലൂടെ നടപ്പ് വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഭവന വിഭാഗം ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നത് തുടരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.