കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മ്മാണം; വയല്‍ക്കിളികള്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് നിര്‍മാണത്തില്‍ പ്രതിഷേധിച്ച് വയല്‍കിളികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. സമരം തുടരുമെന്ന് വയല്‍കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.

കര്‍ഷക സമരങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നതെന്ന് സുരേഷ് പറഞ്ഞു. നേരത്തെ, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരിയും മുഖ്യമന്ത്രിയും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തിയിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് കോലം കത്തിച്ചതെന്ന് സുരേഷ് പറഞ്ഞു. നിധിന്‍ ഗഡ്കരിയുടെയും കോലം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു.

Top