ബംഗളൂരു: വനഭൂമിയില്‍ ക്ഷേത്രം പണിയാനുള്ള ശ്രമം തടഞ്ഞ ഉദ്യോഗസ്ഥനെ കോണ്‍ഗ്രസ് എംഎല്‍എ ഭീഷണിപ്പെടുത്തി. കര്‍ണ്ണാടകയിലെ ശിവമോഗ്ഗയിലെ എം എല്‍ എ ആയ ബി കെ സങ്കമേശ്വരയാണ് ഉദ്യോഗസ്ഥന് നേരെ ഭീഷണി ഉയര്‍ത്തിയത്.
പ്രദേശത്ത് ക്ഷേത്രം പണിയുന്നതിനായി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നാണ് വനഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ നാട്ടുകാര്‍ തറക്കല്ലിട്ടത്. എന്നാല്‍ ഇത് വനപ്രദേശമാണെന്നും ക്ഷേത്രം നിര്‍മ്മിക്കാന്‍ സാധിക്കില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതോടെ ക്ഷേത്ര നിര്‍മ്മാണം മുടങ്ങി. തുടര്‍ന്ന് കോണ്‍ഗ്രസ് എം എല്‍ എ യും പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങി. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പാര്‍ട്ടിപ്രവര്‍ത്തകര്‍ തന്നെയാണ് ചിത്രീകരിച്ചത്.
അവര്‍ ഇവിടെ ആചാരനുഷ്ഠാനങ്ങള്‍ നടത്തും ആര്‍ക്കും അത് തടയാന്‍ സാധിക്കില്ല. തടഞ്ഞാല്‍ അവരുടെ കൈയ്യും കാലും ഞാന്‍ വെട്ടിയെടുക്കും. നിനക്ക് പറഞ്ഞത് മനസ്സിലായോ-എന്നാണ് എം എല്‍ എയുടെ ഭീക്ഷണിയെന്ന് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.