തിരുവനന്തപുരം: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനെ അനുകൂലിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നിലപാടില്‍ തനിക്ക് അദ്ഭുതമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിപൂജ ദേശീയ ഐക്യത്തിനു വഴിയൊരുക്കുമെന്ന പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് എല്ലാപേര്‍ക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഹുലിന്റേതും പ്രിയങ്കയുടേതും പുതിയ നിലപാടായി കരുതുന്നില്ല. മൃദുഹിന്ദുത്വം എല്ലാക്കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ട്. അയോധ്യയില്‍ ആരാധന അനുവദിച്ചതു കോണ്‍ഗ്രസാണ്.
ക്ഷേത്രത്തിനു ശിലാന്യാസം അനുവദിച്ചതും ശില മണ്ഡപമാക്കാന്‍ കര്‍സേവ അനുവദിച്ചതും കോണ്‍ഗ്രസാണ്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ കര്‍സേവകര്‍ എത്തിയപ്പോള്‍ നിസംഗതയോടെ സമീപിച്ചതു കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. ഇതിന്റെയെല്ലാം സ്വാഭാവിക പരിണാമമാണ് ഇപ്പോള്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു