നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മ്മാണം നടത്താനുള്ള വിജ്ഞാപനം നീട്ടിവച്ചു

തിരുവനന്തപുരം: കണ്ണൂര്‍ കീഴാറ്റൂര്‍ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മ്മാണം നടത്താനുള്ള വിജ്ഞാപനം നീട്ടിവച്ചു.

സിപിഎം പ്രവര്‍ത്തകരടക്കമുള്ള നാട്ടുകാരുടെ എതിര്‍പ്പ് പരിഗണിച്ചാണ് തീരുമാനം.

ഇതേതുടര്‍ന്ന്, സമവായമുണ്ടാകുന്നതുവരെ വിജ്ഞാപനമിറക്കില്ലെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

വയല്‍ നികത്താതെ ബദല്‍ റോഡിനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സമരസമിതിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

എന്നാല്‍, സമരം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് കീഴാറ്റൂരിലെത്തിയ ശേഷമേ തീരുമാനിക്കുകയുള്ളൂ എന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.

Top