ദുബായ്: ദുബായിലെ ശൈഖ് ഖലീഫ സ്ട്രീറ്റില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ട് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നു.
നിയന്ത്രണത്തിന്റെ ഭാഗമായി ശൈഖ് ഖലീഫ സ്ട്രീറ്റില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ റൌണ്ട് എബൗട്ടിന്റെ ദിശയിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടും.
കൂടാതെ, ഗര്‍ഹൂദില്‍നിന്ന് അല്‍ മിന വഴി ശൈഖ് റാഷിദ് സ്ട്രീറ്റിലേക്കും തിരിച്ചും ഗതാഗതം നിയന്ത്രണമുണ്ടാകും.
നാലുകിലോമീറ്റര്‍വരെയായിരിക്കും ഗതാഗത നിയന്ത്രണമുണ്ടാവുക. അടുത്ത ഏപ്രിലില്‍ നിര്‍മ്മാണപ്രവര്‍ത്തങ്ങള്‍ പൂര്‍ത്തിയാകുന്നതുവരെ ഗതാഗതനിയന്ത്രണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.