ഗുവാഹത്തി: രാജ്യത്ത് വീണ്ടും അസം – മിസോറം അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നു. മേഘാലയയിലെ നിര്‍മ്മാണ തൊഴിലാളിയെ അസം പോലീസ് തട്ടിക്കൊണ്ടു പോയെന്ന് ചൂണ്ടിക്കാട്ടി മിസോറം രംഗത്തെത്തിയതോടെയാണ് വീണ്ടും തര്‍ക്കം രൂക്ഷമാകുന്നത്.
മിസോറമിലെ ഐറ്റ്‌ലാങ് പ്രദേശത്താണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയും മിസോറം സ്വദേശിയുമായ ലാല്‍ നരമ്മാവിയയെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കണ്ണ് കെട്ടി അസം പോലീസ് തട്ടിക്കൊണ്ട് പോയി എന്നാണ് കൊലസിബ് ജില്ലാ അഡ്മിനിസ്‌ട്രേറ്റര്‍ വ്യക്തമാക്കിയത്.
വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് ലാല്‍ നരമ്മാവിയയും സഹപ്രവര്‍ത്തകരും റോഡ് പണിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. എം.ഇസഡ് – 05 എ – 4464 രജിസ്‌ട്രേഷന്‍ നമ്പറുള്ള മണ്ണു മാന്തിയ യന്ത്രം ഉപയോഗിച്ചുള്ള റോഡ് നിര്‍മ്മാണം നടത്തുന്നതിനിടെയായിരുന്നു സംഭവമെന്നും മണ്ണുമാന്ത്രി യന്ത്രത്തിന് അസം പോലീസ് കേടുപാടുകള്‍ വരുത്തിയെന്നും കത്തില്‍ പറയുന്നു.