തൃശൂര്‍: മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ പ്രതിയായ കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ പരാതിക്കാരന്‍ ഹാജരാക്കിയത് വ്യാജരേഖയാണെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് നല്‍കിയ ഹര്‍ജി തൃശൂര്‍ വിജിലന്‍സ് കോടതി തളളി.
ഡി.സി.സി ജനറല്‍ സെക്രട്ടറിയും സി.എന്‍. ബാലകൃഷ്ണന്റെ പി.എയുമായിരുന്ന പി.എ. ശേഖരന്റെ ഹര്‍ജിയാണ് തളളിയത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ തൃശൂര്‍ പൂത്തോളിലെ ബിവറേജസ് ഔട്ട് ലെറ്റില്‍ നിന്ന് സഹകരണ മന്ത്രിയായിരുന്ന സി.എന്‍ ബാലകൃഷ്ണന്റെ ഓഫീസിലേക്ക് ഒന്നര ലക്ഷത്തോളം രൂപ കൊണ്ടു പോയെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചിരുന്നു.
ഇതുസംബന്ധിച്ച് മന്ത്രിയുടെ പി.എയുടെ കത്ത് തെളിവായി ഹാജരാക്കുകയും ചെയ്തു. ഈ കത്ത് വ്യാജമാണെന്ന് കാണിച്ച് പി.എ. ശേഖരന്‍ കോടതിയില്‍ ഉന്നയിച്ച വാദമാണ് ഇപ്പോള്‍ തള്ളിയത്. ജോര്‍ജ് വട്ടുകുളമാണ് ഹര്‍ജി നല്‍കിയത്.