consumerfed Corruption case; A.C moideen statement

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ ഉത്തരവിറക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സഹകരണ മന്ത്രി എ.സി മൊയ്തീന്‍.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. മദ്യം കൂടുതല്‍ വിറ്റ് വരുമാനം വര്‍ധിപ്പിക്കില്ല. വിലക്കയറ്റം തടയുകയാണ് പ്രധാന ലക്ഷ്യമെന്നും എ.സി മൊയ്തീന്‍ പറഞ്ഞു.

ഗൗരവമായ ആലോചനയില്ലാതെ എടുത്ത തീരുമാനമായിരുന്നു ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാനുള്ള നടപടി. എല്‍.ഡി.എഫും അഴിമതിക്ക് കൂട്ടുനില്‍ക്കുന്നുവെന്ന പ്രചരണം സൃഷ്ടിക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യം.

ഉദ്യോഗസ്ഥ തലത്തില്‍ അടിമുടി മാറ്റം വരുത്തും. വിദഗ്ധരായ ഉദ്യോഗസ്ഥരെ തലപ്പത്ത് നിയോഗിക്കും. അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും സംരക്ഷിക്കില്ല.

ലാഭകരമല്ലാത്ത വിതരണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടും. ദിവസവേതന അടിസ്ഥാനത്തിലുള്ള മുഴുവന്‍ ജീവനക്കാരെയും നിലനിര്‍ത്താന്‍ കഴിയില്ല.
പൂട്ടിയ വിദേശ മദ്യഷോപ്പുകളുടെ സ്ഥാനത്ത് ബിയര്‍വൈന്‍ പാര്‍ലറുകള്‍ തുടങ്ങാനുള്ള മുന്‍ സര്‍ക്കാര്‍ തീരുമാനം നടപ്പാക്കില്ലെന്നും മൊയ്തീന്‍ വ്യക്തമാക്കി.

Top