കൊച്ചി : ഓണക്കാലത്തെ വിലക്കയറ്റം നേരിടാന്‍ ഓണച്ചന്തകളുമായി കണ്‍സ്യൂമര്‍ ഫെഡ്. സംസ്ഥാനത്തൊട്ടാകെ 3500 ഓളം ഓണച്ചന്തകളാണ് ഓണം പ്രമാണിച്ച് പുതിയതായി സജ്ജമാക്കിയിട്ടുള്ളത്.
200 കോടിയുടെ 19 ഇന സബ്സിഡി ഉല്‍പന്നങ്ങളടക്കം 300 കോടിരൂപയുടെ സാധനങ്ങളാണ് ഓണവിപണി ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഓണച്ചന്തകളില്‍ എത്തിച്ചിരിക്കുന്നത്. പൊതു വിപണിയേക്കാള്‍ 40 % വിലക്കുറവില്‍ അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ ഇവിടെ നിന്ന് ജനങ്ങള്‍ക്ക് ലഭിക്കും. ഈ മാസം പത്ത് വരെയാണ് ഓണച്ചന്തകളുടെ പ്രവര്‍ത്തനം.
സഹകരണ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ മുഖ്യമന്ത്രിയും, ജില്ലാ തല ഉദ്ഘാടനം തിരുവനന്തപുരത്ത് വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും നിര്‍വഹിച്ചു.