പട്ടാമ്പിയില്‍ സമ്പര്‍ക്ക വ്യാപനം ശക്തമാകുന്നു; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 49 പേര്‍ക്ക്

പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പിയില്‍ സമ്പര്‍ക്ക വ്യാപനം ശക്തമാകുന്നു. ജില്ലയില്‍ 49 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പട്ടാമ്പി ക്ലസ്റ്ററില്‍ ഇന്ന് 39 പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്. ഇവരില്‍ 29 പേര്‍ പാലക്കാട് സ്വദേശികളും ഏഴ് പേര്‍ തൃശ്ശൂരില്‍ നിന്നുള്ളവരും 3 പേര്‍ മലപ്പുറത്തു നിന്നുള്ളവരുമാണ്.

പട്ടാമ്പിയില്‍ നടത്തിയ ആന്റിജന്‍ ടെസ്റ്റിലൂടെ തിരിച്ചറിഞ്ഞ 29 പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന 20 പേരും ഉള്‍പ്പടെ ഉള്ളവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

20 പേരാണ് വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ എത്തിയവര്‍. കൂടാതെ ജില്ലയില്‍ 93 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 295 ആയി.

Top