കൊച്ചി: കണ്‍ടെയ്ന്‍മെന്റ് സോണിലെ ലോക്ഡൗണ്‍ വളരെ കര്‍ശനമാക്കുമെന്ന് കോവിഡ് പ്രതിരോധത്തിന്റെ സംസ്ഥാന തല നോഡല്‍ ഓഫീസറും കൊച്ചി സിറ്റി പോലീസ് കമ്മീഷണറുമായ വിജയ് സാഖറെ. ലോക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കിയാലേ കോവിഡ് വ്യാപനം തടഞ്ഞ് നിര്‍ത്താനാകൂ എന്നും വിജയ് സാഖറെ പറഞ്ഞു.
ഭക്ഷണ ലഭ്യതപ്രശ്നം ഉയരുകയാണെങ്കില്‍ കണ്‍ടെയ്ന്‍മെന്റ് സോണിലെ അവശ്യ പലചരക്ക് കടകള്‍ തുറക്കാമെന്നും കണ്‍ടെയ്ന്‍മെന്റ് സോണിലുള്ളവര്‍ക്ക് അവശ്യവസ്തുക്കള്‍, മരുന്ന് എന്നിവ തടസ്സമില്ലാതെ കിട്ടുമെന്നും വിജയ് സാഖറെ വ്യക്തമാക്കി.