കൊച്ചി: കോടതിയലക്ഷ്യ കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും. ഡീനിന് പുറമെ യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ എം സി കമറുദ്ദീന്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ എന്നിവരും ഇന്ന് ഹാജരാകും.
മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കോടതിയലക്ഷ്യ നടപടിക്ക് ഇവര്‍ക്കെതിരെ കേസെടുത്തത്.ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കും ദൃശ്യങ്ങളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
മിന്നല്‍ ഹര്‍ത്താല്‍ പാടില്ലെന്നും 7 ദിവസത്തെ മുന്‍കൂര്‍ നോട്ടിസ് നല്‍കണമെന്നും ജനുവരി 7ന് കോടതി നിര്‍ദേശിച്ചിരുന്നു.
എന്നാല്‍, ഫെബ്രുവരി 17 ന് പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ചു ഫെബ്രുവരി 18ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംസ്ഥാന വ്യാപക ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.