തുടർ ഭരണം സിപിഎമ്മിൻ്റെ സ്വപ്നം മാത്രം : കെ സി വേണുഗോപാൽ

കോഴിക്കോട്: സോളാർ പീഡന കേസ് സർക്കാർ സിബിഐക്ക് വിട്ട നടപടിയില്‍ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തുടർ ഭരണം സിപിഎമ്മിൻ്റെ സ്വപ്നം മാത്രമാവുമെന്ന് വേണുഗോപാൽ പറഞ്ഞു. ഭരണം പിടിക്കുക എളുപ്പമല്ലെന്ന് സിപിഎമ്മിന് ബോധ്യപ്പെട്ടു.

പെരിയ കേസ് സിബിഐ അന്വേഷിക്കാതിരിക്കാൻ ലക്ഷങ്ങളാണ് സർക്കാർ ചിലവിട്ടതാണ്. സർക്കാർ വന്ന അന്ന് മുതൽ തുടങ്ങിയതാണ് സോളാർ അന്വേഷണം. അന്വേഷണം ഞങ്ങളാരും തടസപ്പെടുത്തിയില്ല. നാലേ മുക്കാൽ കൊല്ലം ഒന്നും ചെയ്യാനായില്ല. തെരെഞ്ഞെടുപ്പിന് മുമ്പുള്ള നാടകമാണ് ഇതെന്നും നിയമത്തിൻ്റെ ബലം കൊണ്ട് നേരിടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Top