തുടര്‍ച്ചയായ താഴ്ച ; ഓഹരി വിപണിക്ക് ഇന്നും നഷ്ടത്തോടെ തുടക്കം

മുംബൈ: കുറച്ചു ദിവസങ്ങളായി തുടര്‍ച്ചയായി ഓഹരി വിപണി നഷ്ടത്തോടെയാണ് ആരംഭിക്കുന്നത്. ആ പതിവു തന്നെ തുടര്‍ന്ന് ഓഹരി വിപണിക്ക് ഇന്നും നഷ്ടത്തോടെ ആരംഭം.

ബിഎസ്ഇ സെന്‍സെക്‌സ് 74.20 പോയിന്റ് താഴ്ന്ന് 30,884.05 പോയിന്റിലും നിഫ്റ്റി 12.40 പോയിന്റ് താഴ്ന്ന് 9,499.00ലുമാണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

യൂണിടെക്, വീഡിയോകോണ്‍, അദാനി എന്റര്‍പ്രൈസെസ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും ആംടെക് ഓട്ടോ, ജെപി അസോസിയേറ്റ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്.

Top