മുംബൈ: ബോളിവൂഡ് താരം അമീര്‍ ഖാനു ഷൂട്ടിംഗിനിടയില്‍ തളര്‍ന്നു വീണു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. താരത്തിനു രണ്ടു ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ലുധിയാനയില്‍ ‘ദംഗല്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
പ്രശസ്ത ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗത്തിന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് ആമീര്‍ ഗുസ്തി രംഗങ്ങളില്‍ അഭിനയിച്ചത്. തുടര്‍ച്ചയായ ഷൂട്ടിംഗിനിടെ ചിത്രീകരണ സ്ഥലത്ത് തന്നെ ആമീര്‍ തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ താരത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാക്ഷി തന്‍വാറാണ് നായിക. ചിത്രം ഡിസംബര്‍ 24ന് റിലീസ് ചെയ്യും.