വടകര : ഓഖി ചുഴലിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ വടകര താലൂക്ക് ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു.
തഹസില്‍ദാര്‍ പികെ സതീഷ്‌കുമാറാണ് ഇക്കാര്യം അറിയിച്ചത്. ബന്ധപ്പെടേണ്ട നമ്പര്‍ :0496 2522361.
ശനിയാഴ്ച രാവിലെ 6 മുതല്‍ ഞായര്‍ വൈകീട്ട് വരെ മലബാര്‍ മേഖലയിലെ കടലില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയുളള സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
തീരത്തുനിന്ന് 500 കിലോമീറ്റര്‍ അകലെ പടിഞ്ഞാറ് ഭാഗത്തുകൂടെയാണ് കാറ്റിന്റെ ഗതി.
മത്സ്യബന്ധന വളളങ്ങളോ, ബോട്ടുകളോ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.