ഓണാവധി ദിനങ്ങളില്‍ താലൂക്ക് ഓഫീസുകളില്‍ കണ്‍ട്രോള്‍ റൂം തുറക്കും

തിരുവനന്തപുരം: ഓണാവധിക്കാലത്ത് അനധികൃത ഘനനവും കടത്തും തണ്ണീര്‍തടങ്ങള്‍ നികത്തലും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് നടപടികള്‍. ആഗസ്റ്റ് 27 മുതല്‍ 31 വരെ പൊതുഅവധി ദിവസങ്ങള്‍ ആയതിനാല്‍ അനധികൃതമായി മണ്ണ്, മണല്‍, പാറ എന്നിവ ഖനനം ചെയ്യുവാനും കടത്താനും അനധികൃതമായി നിലം, തണ്ണീര്‍ത്തടങ്ങള്‍ നികത്താനും സാധ്യതയുള്ളതിനാല്‍ കര്‍ശന നടപടികള്‍ക്ക് നിര്‍ദേശം നല്‍കി തിരുവന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്.

എല്ലാ താലൂക്ക് ഓഫീസുകളിലും പകലും രാത്രിയും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുന്നതിനും പരിശോധനയ്ക്കുള്ള സ്‌ക്വാഡുകള്‍ രൂപീകരിക്കുന്നതിനും തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. 27 മുതല്‍ 31 വരെയുള്ള അവധി ദിവസങ്ങളില്‍ സ്‌ക്വാഡുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കണ്‍ട്രോള്‍ റൂമുകളില്‍ ലഭിക്കുന്ന പരാതികളിന്മേല്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം. ഇതിന് തഹസില്‍ദാര്‍മാരും റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.

Top