തിരുവനന്തപുരം ;കോവിഡ് പശ്ചാത്തലത്തിൽ മണ്ഡല മകര വിളക്ക് കാലത്ത് ശബരിമലയിൽ എത്തുന്ന തീർത്ഥടകരുടെ എണ്ണം ദിവസം ആയിരം എന്ന കണക്കിനാണ് നിശ്ചയിച്ചിട്ടുള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്ഥടകർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബദ്ധമാക്കിയിട്ടുണ്ട്, അത് പോലെ തന്നെ ശബരിമലയിൽ ജോലി ചെയ്യുന്നവർക്കും നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇവിടെ എത്തുന്ന തീർത്ഥടകർക്ക് കോവിഡ് പോസിറ്റീവായാൽ അവർക്ക് വേണ്ട ചികിത്സ സൗകര്യം ഇവിടെ ഒരുക്കുമെന്നും, മാത്രമല്ല വേണ്ടി വന്നാൽ അവധി ദിനങ്ങളിലും മകരവിളക്ക് ദിനത്തിലും തീര്‍ത്ഥാടകരുടെ എണ്ണം വർധിപ്പിക്കേണ്ടതായി വരുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.