കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിച്ച് ഹോങ്കോങ് ഭരണാധികാരി കാരി ലാം

ഹോങ്കോങ്: വന്‍ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് വിവാദ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിച്ചു. ഹോങ്കോങ് ചീഫ് എക്‌സിക്യുട്ടീവ് കാരി ലാം ബില്‍ പിന്‍വലിക്കുന്നതായി ഔദ്യോഗിക പ്രസ്താവന ഇറക്കി. ടെലിവിഷനിലൂടെയാണ് ലാം, ബില്‍ പിന്‍വിലിക്കുന്ന കാര്യം അറിയിച്ചത്.

കുറച്ചുനാളുകളായി ബില്ലിനെതിരെ വലിയ ജനകീയ പ്രക്ഷോഭമാണ് ഉയര്‍ന്ന് വന്നിരുന്നത്. ബില്‍ പിന്‍വലിക്കണമെന്ന ആവശ്യപ്പെട്ട് നിരവധിപ്പേരാണ് പ്രക്ഷോഭലുമായി തെരുവിലിറങ്ങിയിരുന്നത്. കുറ്റവാളികളെ വിചാരണയ്ക്കായി ചൈനയ്ക്ക് കൈമാറുന്നതിന് അനുമതി നല്‍കുന്ന ബില്ലാണ് കുറ്റവാളി കൈമാറ്റബില്‍.

Top