മഡ്ഗാവ്: ഐഎസ്എല്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരേ നടത്തിയ വിവാദ പരാമര്‍ശത്തില്‍ എടികെ മോഹന്‍ ബഗാന്‍ താരം സന്ദേശ് ജിംഗാന് സൈബര്‍ ആക്രമണം. ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ അപമാനിക്കരുതെന്ന് ആവശ്യപ്പെട്ട് ജിംഗാന്‍ രംഗത്തെത്തി.
തന്റെ തെറ്റ് ഒരിക്കല്‍ കൂടി ഏറ്റുപറഞ്ഞ താരം അതിന്റെ പേരില്‍ കുടുംബാംഗങ്ങളെ ശിക്ഷിക്കരുതെന്ന് ആവശ്യപ്പെട്ടു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജിംഗാന്‍ ആരോധകരോട് മാപ്പ് അപേക്ഷിച്ചത്.
ബ്ലാസ്റ്റേഴ്സും എടികെയും തമ്മിലുള്ള മത്സരശേഷമാണ് ജിംഗാന്‍ വിവാദ പരാമര്‍ശം നടത്തിയത്. ‘ഞങ്ങള്‍ മത്സരിച്ചത് സ്ത്രീകള്‍ക്കൊപ്പം’ എന്നായിരുന്നു ജിംഗാന്‍ പറഞ്ഞത്. ഇതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.
ബ്ലാസ്റ്റേഴ്‌സിനെയും സ്ത്രീകളെ തന്നെയും ജിംഗാന്‍ അപമാനിച്ചു എന്നായിരുന്നു ആരോപണം. മുന്‍ താരമായ ജിംഗാനോടുള്ള ആദരസൂചകമായി ബ്ലാസ്റ്റേഴ്‌സ് പിന്‍വലിച്ച 21 ാം നമ്പര്‍ ജഴ്‌സി തിരികെ കൊണ്ടുവരണമെന്നും ആരോധകര്‍ ആവശ്യപ്പെട്ടു.