മെഗാസ്റ്റാര്‍ നായകനായ കസബയെ വിമര്‍ശിച്ച പാര്‍വതിയെ ചൊല്ലിയുളള വിവാദങ്ങള്‍ അവസാനിക്കുന്നില്ല.
കസബയെ വിമര്‍ശിച്ച പാര്‍വതിയ്ക്ക് എതിരായി പോസ്റ്റിട്ട സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിന് അതേ നാണയത്തില്‍ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ് പാര്‍വതി.
പാര്‍വതിയുടെ പേര് പറയാതെ ജൂഡ് നടത്തിയ വിമര്‍ശനത്തിന് തിരിച്ചും അങ്ങനെ തന്നെയായിരുന്നു പാര്‍വതിയുടെ വിമര്‍ശനം.
സര്‍ക്കസ് കൂടാരത്തിന്റെ കഥ പറഞ്ഞു കൊണ്ടായിരുന്നു ജൂഡിന്റെ വിമര്‍ശനം.
‘ഒരു കുരങ്ങു സര്‍ക്കസ് കൂടാരത്തില്‍ കയറി പറ്റുന്നു. മുതലാളി പറയുന്നത് പോലെ ചാടുന്നു ഓടുന്നു കരണം മറിയുന്നു. ഒടുവില്‍ അഭ്യാസിയായി നാട് മുഴുവന്‍ അറിയപ്പെടുന്ന കുരങ്ങായി മാറുന്നു. അപ്പോള്‍ മുഴുവന്‍ സര്‍ക്കസ്‌കാരേയും മുതലാളിമാരെയും തെറി പറയുന്നു. മുതലാളിമാര്‍ ചൂഷണം ചെയ്തു എന്ന് പരിതപിക്കുന്നു. ഈ കുരങ്ങിന് ആദ്യമേ എല്ലാം വേണ്ടെന്നു വച്ച് കാട്ടില്‍ പോകാമായിരുന്നു.അങ്ങനെ പോയാല്‍ ആരറിയാന്‍ അല്ലെ’…. എന്നിങ്ങനെ പോകുന്നു ജൂഡിന്റെ വിമര്‍ശനം.
എന്നാല്‍ തിരിച്ചും പാര്‍വതിയുടെ മുഖമടച്ചുളള മറുപടി ഉടന്‍ തന്നെ എത്തി. വിരല്‍ ചൂണ്ടി OMKV എന്ന ട്രോള്‍ വാക്കു കൊണ്ട് എമ്പ്രോയിഡറി ചെയ്ത ഒരു ചിത്രമാണ് പാര്‍വതി മറുപടിയായി നല്‍കിയത്. ഫെമിനിച്ച് സ്പീക്കിങ് എന്ന ഹാഷ് ടാഗും പാര്‍വതി നല്‍കി.
To all the circus muthalimaar!!! #feminichispeaking pic.twitter.com/sTVtz6rldE
— Parvathy T K (@parvatweets) December 18, 2017
ജൂഡിനെതിരെ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ പാര്‍വതിക്കു മറുപടിയുമായി ജൂഡും രംഗത്തു വന്നു.
പിന്നീട് നന്നായിരിക്കുന്നു എന്ന തലക്കെട്ടോടെ പാര്‍വതിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് റീമ കല്ലിക്കലും രംഗത്തെത്തി.
ചലച്ചിത്രമേളയില്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുമ്പോഴായിരുന്നു കസബയെക്കുറിച്ചുള്ള പാര്‍വതിയുടെ പ്രതികരണം.