നയപ്രഖ്യാപന പ്രസംഗത്തില്‍ വിവാദം; കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന ഭാഗം ഗവര്‍ണര്‍ വിട്ടുകളഞ്ഞെന്ന്

sadasivam

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്ന ഭാഗം ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം വായിക്കാതെ ഒഴിവാക്കിയതില്‍ വിവാദം. സഹകരണ ഫെഡറലിസത്തെ കേന്ദ്രം അട്ടിമറിക്കുന്നുവെന്ന പരാമര്‍ശമാണ് ഗവര്‍ണര്‍ വിട്ടുകളഞ്ഞത്. കേന്ദ്ര പ്രവണത സംസ്ഥാനത്തെ അസ്വസ്ഥമാക്കുന്നുവെന്ന പരാമര്‍ശവും ഗവര്‍ണര്‍ ഒഴിവാക്കിയെന്നും ആക്ഷേപമുണ്ട്.

അതേസമയം, കേരളത്തിനെതിരെ കുപ്രചരണം നടക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞിരുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും കേന്ദ്ര സര്‍ക്കാര്‍ തിടുക്കപ്പെട്ട് നടപ്പാക്കിയത് സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കിയെന്നും ഗവര്‍ണര്‍ പ്രസംഗത്തിന്റെ തുടക്കത്തില്‍ പറഞ്ഞിരുന്നു.

Top