റാഫേല്‍ യുദ്ധ വിമാന ഇടപാട്: വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് നിര്‍മല സീതാരാമന്‍

Nirmala Sitharaman

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രതികരണവുമായി പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍. റാഫേല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണ്. ഇതിനു പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത് യുദ്ധോപകരങ്ങള്‍ ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങള്‍ പാലിക്കാതെയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഇതിനുള്ള മറുപടിയിലാണ് പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

വ്യോമസേനയ്ക്കു വേണ്ടി ഫ്രാന്‍സിലെ ഡസ്സാള്‍ട്ട് ഏവിയേഷനില്‍നിന്ന് 36 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ടാണ് കോണ്‍ഗ്രസിന്റെ ആരോപണം. ദേശീയ സുരക്ഷയെയും രാജ്യതാല്‍പര്യത്തെയും ഹനിക്കുന്ന വിധത്തിലുള്ള ഇടപെടലുകള്‍ കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് ആരോപണം.

Top