‘ബോംബ് വര്‍ഷിക്കാം’ ; വിവാദ ട്വീറ്റിന് മാപ്പപേക്ഷിച്ച് യുഎസ് മിലിട്ടറി

ന്യൂയോര്‍ക് : പുതുവര്‍ഷത്തില്‍ വിവാദ ട്വീറ്റിന് മാപ്പ് പറഞ്ഞ് യുഎസ് മിലിട്ടറി. “ഇത്തവണ ടൈംസ്‌ക്വയറിലെ ന്യൂഇയര്‍ ബോളിന് പകരം അതിലും വലുത് വര്‍ഷിക്കാം” എന്ന ട്വീറ്റിനൊപ്പം ബോംബുകള്‍ താഴേക്കിടുന്ന യുദ്ധവിമാനങ്ങളുടെ ദൃശ്യങ്ങളാണ് യുഎസ് മിലിട്ടറി പോസ്റ്റ് ചെയ്തത്.

ന്യൂയോര്‍ക്കില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് ടൈംസ് സ്‌ക്വയര്‍ ബോള്‍ പുതുവര്‍ഷം പുലരാന്‍ 60 സെക്കണ്ട് ബാക്കി നില്‍ക്കെ താഴ്ത്താറുണ്ട്. ടൈംസ്‌ക്വയര്‍ ബോളിന് പകരം അതിലും വലുത് വര്‍ഷിക്കാമെന്നായിരുന്നു ട്വീറ്റ്. ഉത്തരവാദിത്തപ്പെട്ട ഒരു വിഭാഗത്തില്‍ നിന്ന് ബാലിശമായ ട്വീറ്റ് പ്രതീക്ഷിച്ചില്ലെന്ന് പലരും പ്രതികരിച്ചതിനെ തുടര്‍ന്നാണ് ട്വീറ്റ് പിന്നീട് പിന്‍വലിക്കുകയായിരുന്നു.

രാജ്യസുരക്ഷയുടെ കാര്യത്തില്‍ തങ്ങള്‍ കര്‍മനിരതരാണ്. പുതുവര്‍ഷവുമായി ബന്ധപ്പെട്ട് കൊണ്ടുള്ള ട്വീറ്റ് മോശം രീതിയിലുള്ളതാണ്. അത് ഞങ്ങളുടെ അന്തസത്ത പ്രതിഫലിക്കുന്നതല്ല. സംഭവത്തില്‍ മാപ്പപേക്ഷിക്കുന്നു. അമേരിക്കയുടെ ആണവആയുധങ്ങളുടെ മേല്‍നോട്ട ചുമലതയുള്ള സൈനിക വിഭാഗമാണ് യുഎസ് സ്ട്രാറ്റജിക് കമാന്‍ഡ്.

Top