ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നതിനെതിരെ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനു ഗവര്‍ണര്‍ അംഗീകാരം നല്‍കി. യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ശനിയാഴ്ച ഓര്‍ഡിനന്‍സിനു അംഗീകാരം നല്‍കിയതോടെ വിവാഹത്തിനായുള്ള മതംമാറ്റം 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാകും.
വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 1 മുതല്‍ 5 വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്സി / എസ്ടി സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്തവരെയും സ്ത്രീകളെയും മതപരിവര്‍ത്തനം നടത്തിയാല്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.
ഈ നിയമം അനുസരിച്ച് ഒരു വ്യക്തി മറ്റേതെങ്കിലും മതത്തിലേക്ക് മാറിയ ശേഷം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വിവാഹത്തിന് 2 മാസം മുന്‍പ് ജില്ലാ മജിസ്‌ട്രേറ്റില്‍ നിന്ന് അനുമതി വാങ്ങണം.