അലഹബാദ്: വിവാഹത്തിനു വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതിമാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജി പരിഗണിക്കവെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളിയത്.
യുവതി മുസ്ലീമായിരുന്നുവെന്നും വിവാഹത്തിന് ഒരു മാസം മുമ്പാണ് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്നും ഹൈക്കോടതി വിലയിരുത്തി. മതപരിവര്‍ത്തനം നടന്നത് വിവാഹത്തിന്റെ ഉദ്ദേശ്യത്തിനായി മാത്രമാണെന്ന് ഇത് വ്യക്തമാക്കുന്നുവെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു.
വിവാഹ ആവശ്യത്തിനായി മാത്രമുള്ള മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ലെന്ന ഇതേ കോടതിയുടെ 2014 ലെ വിധിന്യായം ജസ്റ്റിസ് ത്രിപാഠി പരാമര്‍ശിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഇക്കാര്യത്തില്‍ ഇടപെടാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി റിട്ട് ഹര്‍ജി തള്ളിയത്.