പാചക വാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു; സബ്‌സിഡി സിലിണ്ടറിന് 502.4 രൂപ

gas

തിരുവനന്തപുരം: പാചക വാതകത്തിന്റെ വില വീണ്ടും വര്‍ദ്ധിപ്പിച്ചു. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്‌സിഡി ഉള്ളതിന് 82 രൂപയും 89 പൈസയും വര്‍ദ്ധിപ്പിച്ചു. സബ്‌സിഡി സിലിണ്ടറിന് ഇനി 502 രൂപ 4 പൈസ നല്‍കേണ്ടി വരും.

അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളുമാണ് നിരക്ക് കൂടാന്‍ കാരണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

അതിനിടെ ഇന്ധന വിലയും കൂടി. പെട്രോള്‍ ലിറ്ററിന് 50 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്.

Top