കുനൂര്‍ ഹെലികോപ്റ്റര്‍ അപകടം; അന്വേഷണം രണ്ടാഴ്ചയില്‍ പൂര്‍ത്തിയാകും

ന്യൂഡല്‍ഹി: കുനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തെക്കുറിച്ചുള്ള അന്വേഷണം രണ്ടാഴ്ചയില്‍ പൂര്‍ത്തിയാകും. എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡറില്‍ നിന്ന് വിവരങ്ങള്‍ കിട്ടാനുള്ള നടപടി തുടങ്ങി.

ദൃക്‌സാക്ഷികളുടെയും രക്ഷാപ്രവര്‍ത്തകരുടെയും മൊഴി രേഖപ്പെടുത്തിയെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Top