ഊര്‍ജ മേഖലയില്‍ അയല്‍ രാജ്യങ്ങളുടെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തും ധര്‍മേന്ദ്ര പ്രധാന്‍

ന്യൂഡല്‍ഹി : ഊര്‍ജ മേഖലയില്‍ അയല്‍ രാജ്യങ്ങളുടെ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് കേന്ദ്ര എണ്ണപ്രകൃതിവാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍.

ഊര്‍ജ്ജ സംരക്ഷണത്തിനുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൂടെ ഇരു രാജ്യങ്ങള്‍ക്കും ലാഭമുണ്ടാകുന്ന തരത്തിലുള്ള സഹകരണമാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ ഈ തീരുമാനം രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സന്തുലിതവും ഊഷ്മളവുമാകാന്‍ സഹായിക്കുമെന്നാണ് വിശ്വാസം. കിഴക്ക്, തെക്ക് -കിഴക്ക്, തെക്ക്, പടിഞ്ഞാറു ഭാഗങ്ങളിലുള്ള അയല്‍ രാജ്യങ്ങളുമായി ഇരു കക്ഷികള്‍ക്കും ലാഭമുണ്ടാക്കുന്ന തരത്തിലുള്ള സഹകരണമാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

Top