സഹകരണ ബാങ്കിലെ ഏജന്‍സി നിയമനത്തില്‍ ക്രമക്കേട് ; ഗുരുതരവീഴ്ചയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സഹകരണ ബാങ്കുകളില്‍ കോര്‍ ബാങ്കിങ് നടപ്പാക്കാന്‍ കരാര്‍ നല്‍കിയതില്‍ ഗുരുതരവീഴ്ചയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ടെണ്ടര്‍ വിളിക്കാതെ ഏജന്‍സിയെ നിയമിച്ചതില്‍ ക്രമക്കേടുണ്ടെന്നും സര്‍ക്കാരിന് സ്വജനപക്ഷപാതവും ഗുരുതര വീഴ്ച്ചയുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 166 കോടിയുടെ കരാര്‍ ടെന്‍ഡറില്ലാതെ നല്‍കിയത് ദുരൂഹമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു

എന്നാല്‍ ആര്‍ബിഐയുടെ ഉപകമ്പനിയാണ് ഇഫ്താസ് എന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. റിസര്‍വ് ബാങ്കിന് കീഴിലുള്ള ഐഡിബിആര്‍ടി എന്ന കമ്പനിയുടെ ഉപകമ്പനിയാണ് ഇഫ്താസ്. ഏതോ നമ്പ്യാരുടെ പേര് പറഞ്ഞ് കമ്പനി അയാളുടേതാക്കാനാണ് പ്രതിപക്ഷ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണം പുകമറ സൃഷ്ടിക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു.

Top