cooperative colleges merit seats increase

kadakampally-surendran

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ എഞ്ചിനീയറിങ് കോളേജുകളിലെ മെറിറ്റ് സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

മെറിറ്റ് സീറ്റ് 50 ശതമാനത്തില്‍ നിന്ന് 60 ശതമാനമായി വര്‍ധിപ്പിക്കുകയും എന്‍ആര്‍ഐ ക്വാട്ട 5 ശതമാനമാക്കി കുറക്കുകയും ചെയ്യുമെന്ന് സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

എം ടെക്കിന്റെ ഫീസ് കുറക്കാനും തീരുമാനിച്ചിട്ടുണ്ട്. സഹകരണ എഞ്ചിനീയറിങ് കോളേജുകളില്‍ അക്കാദമിക സ്വയംഭരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സഹകരണമേഖലയിലുള്ള 9 എഞ്ചിനീയറിങ് കോളേജുകളിലെ മെറ്റിറ്റ് സീറ്റ് 50 ശതമാനത്തില്‍ നിന്ന് 60 ശതമാനമാക്കുന്നതോടെ 1100 വിദ്യാര്‍ഥികള്‍ക്ക് കൂടി മെറിറ്റില്‍ പ്രവേശനം ലഭിക്കും.

മാനേജ്‌മെന്റ് ക്വാട്ടയില്‍ 10 ശതമാനം സഹകരണ മേഖലയിലെ ജീവനക്കാരുടെ മക്കള്‍ക്കായി മാറ്റിവെക്കും. കേപ്പിന് കീഴിലുള്ള കോളേജുകളില്‍ അക്കാദമിക സ്വയംഭരണം ഏര്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

വടക്കാഞ്ചേരി എഞ്ചിനീയറിങ് കോളേജിന്റെ നിര്‍മാണം നിര്‍ത്തിവെക്കാനും അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഭൂമി കൈമാറാത്തത് ഉള്‍പ്പെടെ പ്രശ്‌നങ്ങള്‍ ഉയര്‍ന്നതും വിദ്യാര്‍ഥികളുടെ കുറവുമാണ് തീരുമാനത്തിന് അടിസ്ഥാനമെന്ന് മന്ത്രി വ്യക്തമാക്കി.

Top