ഗ്ലാസ്‌ഗോ: അന്തരീക്ഷ താപനില 1.5 ഡിഗ്രി സെല്‍ഷ്യസ് ആയി പരിമിതപ്പെടുത്താനും കാലാവസ്ഥ വ്യതിയാനം ചെറുക്കാനുമുള്ള നടപടികള്‍ തേടി 26ാം യു.എന്‍ കാലാവസ്ഥ ഉച്ചകോടിക്ക് സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ തുടക്കം. നവംബര്‍ 12 നാണ് ഉച്ചകോടി സമാപിക്കുന്നത്.
പാരീസ് ഉടമ്പടി അടക്കം മുന്‍ ഉച്ചകോടികളില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഓരോ രാജ്യങ്ങളും സ്വീകരിച്ച നടപടികള്‍ ഗ്ലാസ്‌ഗോ ഉച്ചകോടി ചര്‍ച്ചചെയ്യും. പാരിസ് ഉടമ്പടിയിലെ നിര്‍ദേശപ്രകാരം താപനില നിയന്ത്രിക്കാനുള്ള നടപടികള്‍ ഇത്തവണ സ്വീകരിച്ചേക്കും. 2050 ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ അവസാനിപ്പിക്കുമെന്ന് 50 ലേറെ രാജ്യങ്ങള്‍ പ്രതിജ്ഞ ചെയ്തിട്ടുണ്ട്. നവംബര്‍ 12 വരെയാണ് ഉച്ചകോടി
കാലാവസ്ഥ വ്യതിയാനത്തിന് പരിഹാരം കാണാന്‍ ഏറ്റവും മികച്ച അവസരമാണ് ഉച്ചകോടിയിലൂടെ കൈവന്നിരിക്കുന്നതെന്നും പരിഹാരമാര്‍ഗം നമ്മുടെ കൈകളിലാണെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
കല്‍ക്കരി ഇന്ധന ഉപയോഗം 2024 ഓടെ പൂര്‍ണമായി നിര്‍ത്താനാണ് ബ്രിട്ടന്റെ തീരുമാനം. 2050 ഓടെ കാര്‍ബണ്‍ വാതകം പുറന്തള്ളുന്നത് പൂജ്യമായി കുറക്കാന്‍ ലോകത്തിലെ സമ്പദ് രാജ്യങ്ങള്‍ കഴിവിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യണമെന്നും ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു.