ബ്രസീലിയ: കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ചിലെ നാളെ പരാഗ്വേക്കെതിരെ ഇറങ്ങും. പുലര്‍ച്ചെ 5.30നാണ് മത്സരം. പുലര്‍ച്ചെ രണ്ടരയ്ക്ക് തുടങ്ങുന്ന ആദ്യ മത്സരത്തില്‍ ബൊളീവിയയെ ഉറുഗ്വേ നേരിടും.
മൂന്ന് മത്സരങ്ങളില്‍ ഒരേയൊരു ജയം മാത്രമാണ് ചിലെക്ക് നേടാനായത്. പരാഗ്വേയെ വീഴ്ത്തി ജയത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ചാല്‍ ആത്മവിശ്വാസം കൂട്ടാം. മുന്ചാമ്പ്യന്മാരെ വീഴ്ത്തിയാല്‍ പരാഗ്വേക്കും അവസാന എട്ടിലേക്ക് മാര്‍ച്ച് ചെയ്യാം. പരാഗ്വേക്ക് അര്‍ജന്റീനയോട് വഴങ്ങിയ തോല്‍വി നിരാശയാണെങ്കിലും ഒരു ഗോളില്‍ ഒതുക്കാനായത് ചിലെക്കും വെല്ലുവിളിയാണ്.
പരിക്കും മത്സരത്തിന് ഇറങ്ങും മുമ്പ് ചിലെയുടെ തലവേദനയാണ്. എറിക് പുള്‍ഗര്‍, എഡ്വെര്‍ഡോ വര്‍ഗാസ്, ഗിയേര്‍മോ മാരിപാന്‍ എന്നിവര്‍ ചിലെ നിരയിലുണ്ടാകില്ല. പരാഗ്വേക്ക് ചിലെക്ക് പിന്നാലെ നേരിടേണ്ടത് ഉറുഗ്വേയെയാണ്. സമ്മര്‍ദമുണ്ടെങ്കിലും തോല്‍വി ഒഴിവാക്കാനാകും പരാഗ്വേയുടെ ശ്രമം. ആദ്യ ഇലവനില്‍ മാറ്റമുണ്ടാകാന്‍ സാധ്യത കുറവാണ്.