മിനാസ്: കോപ അമേരിക്കയില്‍ അര്‍ജന്റീനയും പരാഗ്വയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ സമനില വഴങ്ങി ഇരു ടീമുകളും. ഒരു തോല്‍വിക്ക് പിന്നാലെയാണ് ഇന്നു നടന്ന രണ്ടാം മത്സരത്തില്‍ അര്‍ജന്റീന പരാഗ്വയോടു സമനില വഴങ്ങിയത്.
ലയണല്‍ മെസി 57-ാം മിനിറ്റില്‍ നേടിയ പെനാല്‍റ്റിയാണ് അര്‍ജന്റീനയുടെ മുഖം രക്ഷിച്ചത്. 37-ാം മിനിറ്റില്‍ റിച്ചാര്‍ഡ് സാഞ്ചസ് നേടിയ ഗോളില്‍ പരാഗ്വെ ലീഡ് നേടിയിരുന്നു. ഇതിനുശേഷമായിരുന്നു മെസിയുടെ സമനിലഗോള്‍.
രണ്ടു മത്സരങ്ങളില്‍നിന്ന് ഒരു പോയിന്റ് മാത്രമുള്ള അര്‍ജന്റീന ഗ്രൂപ്പില്‍ ഖത്തറിനും പിന്നില്‍ നാലാമതാണ്. ആറു പോയിന്റുള്ള കൊളംബിയയാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.