യുഎസ്എ: കോപ്പ അമേരിക്കയുടെ ശതാബ്ദി ആഘോഷ പതിപ്പിന് കൊളംബിയയുടെ വിജയത്തോടെ തുടക്കം.
ആതിഥേയരായ അമേരിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കൊളംബിയ തോല്‍പ്പിച്ചത്. സെപാറ്റ, ജെയിംസ് റോഡ്രിഗസ് എന്നിവരാണ് വിജയികള്‍ക്കായി ഗോളുകള്‍ നേടിയത്.
കൊളംബിയയുടെ മുന്നേറ്റത്തോടെയായിരുന്നു ഉദ്ഘാടന മത്സരത്തിന്റെ തുടക്കം. മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ ക്രിസ്റ്റിയന്‍ സെപാറ്റ ആതിഥേയരുടെ ഗോള്‍വലകുലുക്കിയപ്പോള്‍ കോപ്പയുടെ ശതാബ്ദി വാര്‍ഷികത്തിലെ ആദ്യ ഗോളായി അത് മാറി.
നൂറാം വാര്‍ഷികാഘോങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ തക്കവണ്ണം മാറ്റേറിയ ഗോളായിരുന്നു സെപാറ്റയുടേത്. തുടര്‍ന്നും കൊളംബിയയുടെ ഒത്തിണക്കത്തോടെയുള്ള മുന്നേറ്റമായിരുന്നു കണ്ടത്.
നാല്‍പ്പത്തിരണ്ടാം മിനിട്ടില്‍ അതിന്റെ ഫലവും കണ്ടു. വിവാദമായി തീരുമാനത്തിലൂടെ കൊളംബിയയിക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു.
ക്യാപ്റ്റന്‍ ജെയിംസ് റോഡ്രിഗസിന്റെ പാദങ്ങളില്‍ നിന്നു കുതിച്ച പന്ത് അമേരിക്കന്‍ വല വീണ്ടും കുരുക്കി
രണ്ടാം പകുതിയില്‍ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ ഒഴിഞ്ഞു നിന്നു.
നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടക്കുന്ന കോപ്പ അമേരിക്ക ടൂര്‍ണ്ണമെന്റില്‍ ഇത്തവണ തെക്കേ അമേരിക്കന്‍ രാജ്യങ്ങളെ കൂടാതെ ആറ് വടക്കേ അമേരിക്കന്‍ രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്.