മിലാന്‍: ഇറ്റാലിയന്‍ കപ്പ് ഫുട്‌ബോളിലെ ആദ്യപാദ സെമിഫൈനല്‍ ഇന്ന്. നാപ്പോളിയെ ആണ് ഇന്റര്‍ മിലാന്‍ നേരിടുക.
ഇന്റര്‍ മിലാന്റെ ഹോം ഗ്രൗണ്ടില്‍ രാത്രി ഒന്നേകാലിനാണ് മത്സരം നടക്കുക.
സ്ട്രൈക്കര്‍ റൊമേലു ലുക്കാക്കുവിന് ഇന്റര്‍ വിശ്രമം നല്‍കുന്നതായിരിക്കും. മുപ്പത് കളിയില്‍ 21 ഗോള്‍ നേടിയ താരമാണ് ലുക്കാക്കു. അവസാന പത്ത് മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമുകളും നാല് വീതം ജയം നേടിയിരുന്നു. രണ്ട് കളി സമനിലയില്‍ അവസാനിച്ചു. രണ്ടാം സെമിയില്‍ യുവന്റസ് നാളെ എ സി മിലാനെ നേരിടുന്നതായിരിക്കും.