മുംബൈ: മുംബൈ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരിക്കവെ പ്രസവവേദന കലശലായ യുവതിക്ക് സഹായവുമായി മുംബൈ പൊലീസ്. വേദന കലശലായ യുവതിക്ക് താത്കാലിക പ്രസവ മുറി പ്ലാറ്റ് ഫോമില്‍ തന്നെ പൊലീസ് തയ്യാറാക്കുകയായിരുന്നു. ഗീതാ ദീപക് എന്ന ഇരുപത്തൊന്നുകാരിക്കാണ് ഈ അപൂര്‍വ സഹായം ലഭിച്ചത്.
യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ട ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് റെയില്‍വേ മെഡിക്കല്‍ ടീമിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഗീതയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. എന്നാല്‍ അപ്പോഴേക്കും ഗീതക്ക് പ്രസവവേദന കലശലാകാന്‍ തുടങ്ങി. ഉടന്‍ തന്നെ പൊലീസ് ബഡ് ഷീറ്റ് കൊണ്ടു വന്ന് മറച്ച് തല്കാലികമായി പ്രസവ മുറി തയ്യാറാക്കുകയും യുവതി പ്രസവിക്കുകയുമായിരുന്നു. പ്രസവ ശേഷം അമ്മയെയും കുഞ്ഞിനെയും അടുത്തുള്ള ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചതായും ഇരുവരും സുഖമായി ഇരിക്കുന്നതായും പൊലീസ് അറിയിച്ചു.
https://www.youtube.com/watch?v=5dI2Fgr336E
മുംബൈയിലെ തിരക്കേറിയ ദാദര്‍ റെയില്‍വെ സ്റ്റേഷനിലാണ് ഏവര്‍ക്കും മാതൃകാപരമായ സംഭവം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മുംബൈ പൊലീസിന് അഭിനന്ദനവുമായി നിരവധി പേര്‍ രംഗത്തു വന്നു.