നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ ജനക്കൂട്ടം

മുംബൈ: സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് മുംബൈയിലെ ബാന്ദ്ര റെയില്‍വേ സ്റ്റേഷന് മുന്നില്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് പ്രതിഷേധിച്ച് ആയിരക്കണക്കിന് അതിഥി തൊഴിലാളികള്‍. ഒരുമണിക്കൂറിലേറെ നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവില്‍ പൊലിസ് ലാത്തി വീശി. ബീഹാര്‍ ബംഗാള്‍ എന്നിവടങ്ങളില്‍ നിന്നെത്തിയവരായിരുന്നു ഭൂരിഭാഗവും.

ബാന്ദ്രയില്‍ നിന്ന് വൈകീട്ട് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നുണ്ടെന്ന വ്യാജപ്രചാരണം നടന്നതായി പൊലീസ് പറയുന്നു. തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങാന്‍ അവസരം നല്‍കാതെ കേന്ദ്രം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതാണ് സ്ഥിതി മോശമാക്കിയതെന്ന് ശിവസേനാ നേതാവ് ആദിത്യ താക്കറെ പറഞ്ഞു.

Top