കൊറോണയെ നേരിടാന്‍ ‘കൊറോണ കപ്പ്കേക്കു’മായൊരു ബേക്കറി ഉടമ

കൊല്‍ക്കത്ത: കൊറോണ വൈറസിനെ നേരിടുന്നതിനെ കുറിച്ച് അവബോധം സൃഷ്ടിക്കാന്‍ വിവിധ മാര്‍ഗങ്ങളാണ് ഓരോരുത്തരും സ്വീകരിക്കുന്നത്. ഇപ്പോഴിതാ പുതിയൊരു മാര്‍ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊല്‍ക്കത്തയിലെ ഒരു ബേക്കറിയുടമ.

തന്റെ കടയില്‍ കൊറോണ കപ്പ് കേക്ക് എന്ന പുതിയൊരു ഉല്‍പ്പന്നം നിര്‍മ്മിച്ചിരിക്കുകയാണ് അദ്ദേഹം. മാത്രമല്ല കൊറോണയുടെ രൂപത്തില്‍ ഉണ്ടാക്കിയ ഈ കേക്ക് അദ്ദേഹം തന്റെ ഉപഭോക്താക്കള്‍ക്ക് സൗജന്യമായാണ് നല്‍കുന്നതും.

ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് താന്‍ ഈ പദ്ധതി തുടങ്ങിയതെന്ന് കടയുടമ പറയുന്നു. കൊറോണ നമ്മെയല്ല, നാം കൊറോണയെയാണ് ദഹിപ്പിക്കേണ്ടത്-അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ ബേക്കറികള്‍ ദിവസവും നാല് മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

Top