സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് കോവിഡ് ചികിത്സയിലായിരുന്ന വടകര റൂറല്‍ എസ്.പി ഓഫിസ് ഹെഡ് ക്ലര്‍ക്ക് ഷാഹിന്‍ ബാബു(46) ആണ് മരിച്ചത്. കഴിഞ്ഞ 13 മുതല്‍ കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തിക്കോടി സ്വദേശി മുഹമ്മദ് കോയ(55)യും മരിച്ചു. . അര്‍ബുദ ബാധിതനായിരുന്നു. അതേസമയം കോഴിക്കോട് ജില്ലയില്‍ പുതിയതായി 118 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 96 കേസുകളും സമ്പര്‍ക്കത്തിലൂടെയാണ്.

Top