ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില് വാഹനങ്ങളുടെ സൗജന്യ സര്‍വ്വീസും വാറണ്ടിയും നീട്ടി നല്‍കി ബജാജിന്റെ പ്രീമിയം ബ്രാന്റായ കെടിഎം.
ജൂണ്‍ 30 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്. കൊറോണ ബാധയെ തുടര്‍ന്ന് രാജ്യത്തുടനീളമുള്ള കെടിഎം ഷോറൂമുകളും ഡീലര്‍ഷിപ്പുകളും അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ബൈക്കുകളുടെ വാറണ്ടി, സര്‍വ്വീസ് തുടങ്ങിയ കാര്യങ്ങളെ കുറിച്ചുള്ള ഉപയോക്താക്കളുടെ ആശങ്ക നീക്കുന്നതിനാണ് ഈ തീരുമാനമെന്ന് കെടിഎം അറിയിച്ചു.
മാത്രമല്ല കെടിഎമ്മിന്റെ ജന്മനാടായ ഓസ്ട്രിയയിലെ പ്ലാന്റും രണ്ട് ആഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍, ഇത് കെടിഎം ബൈക്കുകളുടെ വില്പ്പനയെ ഇതുവരെ ബാധിച്ചിട്ടില്ല.
അതേസമയം, കെടിഎമ്മിന്റെ പല ബിസിനസ് പ്ലാനുകളെയും ലോക്ക്ഡൗണ്‍ പ്രതികൂലമായി ബാധിച്ചെന്നും കമ്പനി അറിയിച്ചു.