ലോക്ക്ഡൗണില്‍ വാഹനങ്ങളുടെ സര്‍വ്വീസ് മുടങ്ങുകയും വാറണ്ടിയും അവസാനിക്കുകയും ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് സഹായവുമായി നിസാന്‍ ഇന്ത്യ രംഗത്ത്. ലോക്ക്ഡൗണിന്റെ സമയത്ത് നഷ്ടപ്പെട്ട സൗജന്യ സര്‍വ്വീസ് ചെയ്യാന്‍ ലോക്ക്ഡൗണിന് ശേഷം ഒരുമാസം സമയം അനുവദിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
അതേസമയം, ലോക്ക്ഡൗണ്‍ തുടങ്ങത് മുതല്‍ അവസാനിക്കുന്നത് വരെയുള്ള കാലയളവില്‍ വാറണ്ടി അവസാനിച്ച വാഹനങ്ങള്‍ക്ക് ഒരു മാസത്തേക്ക് കൂടി വാറണ്ടി നീട്ടിനല്‍കുന്നുണ്ട്. വൈറസ് വ്യാപനം തടയുന്നതിനുള്ള സാമൂഹിക അകലം പാലിക്കല്‍ ഉറപ്പാക്കുന്നതിന് നിസാന്‍ ഷോറൂമുകളും നിസാന്റെ പ്ലാന്റും അടഞ്ഞുകിടക്കുകയാണ്.
എന്നാല്‍, കമ്പനി ഒരുക്കിയിട്ടുള്ള എമര്‍ജന്‍സി റോഡ് സൈഡ് അസിസ്റ്റന്‌സ് സേവനം 24 മണിക്കൂറും ലഭ്യമാക്കുന്നുണ്ടെന്നാണ് വിവരം. ലോക്ക്ഡൗണ് കാലത്ത് വാഹനം പരിപാലിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ്, സമൂഹമാധ്യമങ്ങള്‍ എന്നിവയില്‍ നല്‍കിയിട്ടുണ്ട്.