മുഖ്യമന്ത്രി ഇപ്പോഴത്തെ ജനങ്ങളുടെ അവസ്ഥയെ ചൂഷണം ചെയ്യുന്നു; ഷാഫി പറമ്പില്‍ എംഎല്‍എ

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊന്ന കേസിലെ പ്രതിയായ കുഞ്ഞനന്തനെ പുറത്തിറക്കാനും , മറുവശത്ത് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീറിന്റെ മരണത്തിന് കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിലെ ധൃതി പിടിച്ച് സര്‍വീസില്‍ തിരിച്ച് കൊണ്ടു വരാനും കൊറോണകാലത്തെ ഏറ്റവും ഭീതിജനകമായ, ജാഗ്രത ഏറ്റവും കൂടുതല്‍ വേണ്ട ദിവസങ്ങളിലൊന്ന് തന്നെ തിരഞ്ഞെടുക്കുന്നത് വഴി സര്‍ക്കാര്‍ ചൂഷണം നടത്തുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലാണ് ഷാഫി പറമ്പില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് പോസ്റ്റ് ഇട്ടത്.

പോസ്റ്റിന്റെ പൂര്‍ണ രൂപം…

abriel Garcia Marquez ന്റെ പ്രസിദ്ധ നോവലാണ് ‘Love in time of Cholera’. വിവാഹിതയായ എലൃാശിമ ഉമ്വമ എന്ന യുവതിയുടെ ഭര്‍ത്താവ് മരിക്കാന്‍ 50 വര്‍ഷം കാത്തിരുന്ന Florentino Ariza എന്ന കഥാപാത്രത്തെ ഓര്‍മ്മ വരികയാണ് സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ കാണുമ്പോള്‍ .
ഒരു വശത്ത് ടി.പി ചന്ദ്രശേഖരനെ ക്രൂരമായി കൊന്ന കേസിലെ പ്രതിയായ കുഞ്ഞനന്തനെ പുറത്തിറക്കാനും , മറുവശത്ത് ഗങ ബഷീറെന്ന പാവം മാധ്യമ പ്രവര്‍ത്തകന്റെ മരണത്തിന് കാരണക്കാരനായ ശ്രീറാം വെങ്കിട്ടരാമനെ ധൃതി പിടിച്ച് സര്‍വീസില്‍ തിരിച്ച് കൊണ്ടു വരാനും കൊറോണകാലത്തെ ഏറ്റവും ഭീതിജനകമായ,ജാഗ്രത ഏറ്റവും കൂടുതല്‍ വേണ്ട ദിവസങ്ങളിലൊന്ന് തന്നെ തിരഞ്ഞെടുക്കുക .
ഇത് ചൂഷണമാണ് .

ഒരു ജനത സ്വന്തം ജീവനില്‍ ഭയം തോന്നി കഴിയുന്ന കാലത്ത് , മാധ്യമങ്ങളുടെ സ്പേസും മാധ്യമ പ്രവര്‍ത്തകരുടെ വിശ്രമമില്ലാത്ത അദ്ധ്വാനവും പൂര്‍ണ്ണമായും ജാഗ്രതക്കും മുന്‍കരുതലുകള്‍ക്കും അതിന് വേണ്ടിയുള്ള നടപടികള്‍ക്കും കൊറോണ വാര്‍ത്തകള്‍ക്കും വേണ്ടി നീക്കി വെച്ചിരിക്കുന്ന സമയത്ത് , നിയമസഭാ സമ്മേളനങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളും , പ്രതിപക്ഷ സമരങ്ങളുമെല്ലാം മാറ്റി വെക്കപ്പെട്ട ഒരു കാലത്ത് , സ്വന്തം അജണ്ടകള്‍ ഒളിച്ച് കടത്താന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ജനതയുടെ അവസ്ഥകളെ ചൂഷണം ചെയ്യുകയാണ് . ഇംഗിതങ്ങള്‍ നടപ്പിലാക്കാന്‍ ദുരന്തത്തെ മറയാക്കല്‍ ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന നടപടിയല്ല .
വിമര്‍ശനങ്ങള്‍ക്ക് വിലക്കും , രാഷ്ട്രീയം പറയരുതെന്ന് തിട്ടൂരവും എന്തിനായിരുന്നു എന്ന് ഇത്തരം തീരുമാനങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നുണ്ട്.

Top