കൊറോണ; പത്തനംതിട്ടയില്‍ രണ്ട് വയസ്സുള്ള കുട്ടി ഐസൊലേഷന്‍ വാര്‍ഡില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊറണാ സംശയത്തെ തുടര്‍ന്ന് രണ്ട് വയസ്സുള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പത്തനംതിട്ടയില്‍ നിലവില്‍ അഞ്ചുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. കൊറോണ സംഹാര താണ്ഡവമാടുന്ന ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തലയിലെ മൂന്നുപേരും ഇവരുമായി ഇടപഴകിയ കുടുംബാംഗങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പത്തനംതിട്ടയിലെ രോഗബാധിതരുമായി 270 പേര്‍ക്ക് സമ്പര്‍ക്കമുണ്ടായതാണ് റിപ്പോര്‍ട്ട്. ഇവരില്‍ 95 പേര്‍ അടുത്തിടപഴകിയരാണ്.

കൊച്ചിയിലാണ് ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇറാനില്‍ നിന്ന് എത്തിയ മൂന്ന് വയസ്സുകാരനാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കുട്ടിയുടെ മാതാപിതാക്കളും ഇപ്പോള്‍ നിരീക്ഷണത്തിലാണുള്ളത്.

അതേസമയം സംസ്ഥാനത്ത് 1116 പേര്‍ നിലവില്‍ നിരീക്ഷണത്തിലാണുള്ളത്.ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 807 സാംപിളുകള്‍ എന്‍ഐവിയില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 717 സാംപിളുകള്‍ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

Top