പത്തനംതിട്ട: അഞ്ച് പേര്‍ക്ക് കൂടെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ പത്തനംതിട്ടയില്‍ അതീവജാഗ്രത. വനിതാദിന പരിപാടികളടക്കം ജില്ലയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കിയതായി ജില്ലാ കളക്ടര്‍ പിബി നൂഹ് അറിയിച്ചു. മതപരമായ കൂടിചേരലുകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. മാത്രമല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുപരിപാടികള്‍ തത്കാലത്തേക്ക് നീട്ടിവയ്ക്കണമെന്നും കളക്ടര്‍ പറഞ്ഞു.
രോഗബാധിതരുമായി ഇടപെട്ടവരെ കണ്ടെത്താനും അവരുടെ ആരോഗ്യനില പരിശോധിക്കാനുമായി എട്ട് ടീമുകളെയാണ് ജില്ലയില്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. രണ്ട് ഡോക്ടര്‍മാരടക്കം ഏഴ് പേരാവും ഒരോ ടീമിലും ഉണ്ടാവുക.
രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ സ്വന്തം ആരോഗ്യനില ശ്രദ്ധിക്കണമെന്നും എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അധികൃതരെ അറിയിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
രോഗബാധിതര്‍ എത്തിയ സ്ഥലങ്ങളില്‍ നിന്നും ഇടപഴകിയ ആളുകളില്‍ നിന്നും ആരോഗ്യവകുപ്പ് വിവരം ശേഖരിക്കുന്നുണ്ട്.നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാണ്.