കൊറോണ എന്ന വില്ലന്‍ യുവതിക്ക് രക്ഷകനായി; വൈറസ് രക്ഷിച്ചത് യുവതിയുടെ മാനം

ഗോള തലത്തില്‍ തന്നെ ഭീതി പടര്‍ത്തിയ കൊലയാളിയാണ് കൊറോണ വൈറസ്. എല്ലാവരും വളരെ പേടിയോടെ സമീപിക്കുന്ന ഈ വില്ലനെ ജീവിതത്തിലെ രക്ഷകനാക്കിയ ഒരു യുവതിയുടെ കഥയാണ് സമൂഹ മാധ്യമങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നിറഞ്ഞ് നില്‍ക്കുന്നത്.

സ്വന്തം മാനം രക്ഷിക്കാനാണ് ജിങ്ഷാന്‍ സ്വദേശിനിയായ യുവതി വൈറസിനെ ആയുധമാക്കിയത്. ചൈനയിലാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച അക്രമിയില്‍ നിന്ന് രക്ഷപ്പെടാന്‍ യുവതി പയറ്റിയ തന്ത്രം ഇതായിരുന്നു. ‘താന്‍ കഴിഞ്ഞ ദിവസം വുഹാനില്‍ നിന്നും മടങ്ങിയെത്തിയതേയുള്ളൂ. ക്ഷീണിതയാണ് ഉപദ്രവിക്കരുത്’ ഇതായിരുന്നു യുവതി പറഞ്ഞത് എന്നാല്‍ വൈറസിനെ കുറിച്ച് ഒരക്ഷരം പോലും യുവതി പറഞ്ഞിട്ടില്ല. വുഹാന്‍ എന്ന പേര് കേട്ടതോടെയാണ് അക്രമി ജീവനും കൊണ്ട്ഓടിയത്.

മോഷണ ലക്ഷ്യത്തോടെയാണ് അക്രമി യുവതിയുടെ വീട്ടില്‍ കടന്നുകൂടിയത്. എന്നാല്‍ വീട്ടില്‍ ആരുമില്ലെന്ന് മനസിലാക്കിയതോടെ യുവതിയെ ബലാത്സംഗത്തിന് ശ്രമിക്കുകയായിരുന്നു. യുവതിയുടെ കഴുത്തു ഞെരിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ അവര്‍ തുടര്‍ച്ചയായി ചുമച്ചു. പിന്നീട് വുഹാന്‍ എന്ന പേര് പറഞ്ഞതോടെ അക്രമി ഭയന്നു.

യുവതിയുടെ കൈവശമുണ്ടായിരുന്ന 3080 യുവാന്‍ ഇയാള്‍ മോഷ്ടിച്ചു എന്നാണ് റിപ്പോര്‍ട്ട് . അക്രമിയെ അധികം വൈകാതെ പൊലീസ് പൊക്കുകയും ചെയ്തു.

Top